2013, മാർച്ച് 4, തിങ്കളാഴ്‌ച


                                            പ്രണയത്തിന്റെ വെളിച്ചം


            നോക്കിയാ  3310.    ഒരുകാലത്ത് മൊബൈല്‍ വിപ്ലവം നാട്ടിലേക്ക് കുടിഏറിയ  കാലം.
ഒരു പഞ്ചായത്തില്‍ ഒന്നോ രണ്ടോ ഫോണ്‍ ഉള്ള ആള്‍ക്കാര്‍ അതിനപ്പുറംകാണുകയെ ഇല്ല ...
ഇളം പച്ച നിറത്തില്‍ ആയിരുന്നു അതിന്റെ വെളിച്ചം. ആ സമയം എന്റെ കയ്യിലും വന്നു പെട്ടു ഒരു ഫോണ്‍ മറ്റാരും അല്ല നമ്മുടെ സ്വന്തംസുഹൃത്തിന്റെ വക. 
                                                          കുറച്ചു ദിവസത്തെ ഒരു ഉപയോഗം മാത്രമേ എനിക്ക് ആ ഫോണ് കൊണ്ട് ഉണ്ടായുള്ളൂ എങ്കിലുംമറക്കാനാവാത്ത ഒരായിരം ഓര്‍മ്മകള്‍ ഇപ്പോളും ഫോണിന്റെ വെളിച്ചം കാണുമ്പോള്‍ 
ഓര്‍മ്മവരുന്നത്‌.                                                                                                                                                               ജീവിതത്തില്‍ യാതൊരുവിധ ഉത്തരവാദിത്തങ്ങളും ഇല്ലാതെ പാറി പറന്നു നടന്ന കാലം . എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു പ്രണയവിവശമായ കുറെ നാളുകള്‍ ...പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടുന്നത് സൂര്യന്‍ മാഞ്ഞു കഴിഞ്ഞ സമയങ്ങളില്‍ ആയിരിക്കും. അന്നൊക്കെ ഞാന്‍ സൂര്യനെ ഒരുപാട് വെറുത്തിരുന്നു.  ചന്ദ്രന്റെ വരവിനായി കാത്തിരുന്നിട്ടുണ്ട് ഞാന്‍....
                                                                 എന്റെ നിശാവേളകളിലെ ഒഴുവാക്കാനാവാത്ത സന്ദതസഹചാരിയായി   ആ ഫോണ്‍. ആരുംഅറിയാതെ ഇരുട്ടിന്റെ കാഠിന്യം  കീറിമുറിച്ചു ഞങ്ങളില്‍ പൂവിട്ട പ്രണയം. ..ഇരുട്ടിന്റെ കാഠിന്യം കൊണ്ട് ശബ്ദം മാത്രമേ കേള്‍ക്കുകയുള്ളൂ പലപ്പോഴും.നിലാവെളിച്ചം നിഷേധിക്കപ്പെടുന്നരാത്രിയില്‍ പരസ്പരം കാണുവാന്‍ ആ ഇളം പച്ചവെളിച്ചം മാത്രം ആയിരുന്നു  ആശ്രയം.                                                               
                                                                            ഓരോ വട്ടവും ആവെളിച്ചം  അവളുടെ മുഖത്തേക്ക്  പതിക്കുമ്പോള്‍ ഞാന്‍ മനസിലാക്കിയത്  നിലാവെട്ടത്തും, ഈ മൊബൈല്‍ വെളിച്ചത്തും പെണ്‍കുട്ടികള്‍ അതീവസുന്ദരികള്‍ആയി തോന്നുന്നു എന്ന്. ആ അരണ്ട വെളിച്ചം അവളുടെ കണ്ണുകളിലേക്കു ചേര്‍ത്തുപിടിക്കും ഞാന്‍ അപ്പോള്‍. ഇമവെട്ടാതെ  അവള്‍  എന്റെ മുഖംത്തേക്ക്   നോക്കിയിരിക്കും.ആ ഇളം പച്ച വെളിച്ചത്തില്‍ ഞാന്‍ എന്റെ പ്രണയം അവള്‍ക്കു കൈമാറിയിരുന്നു.
                                                                        ഇടക്കിടെ അവള്‍ എന്റെ കയ്യില്‍ നിന്നും ആ മൊബൈല്‍ വാങ്ങി എന്റെ മുഖത്തേക്ക് അടിക്കുമായിരുന്നു.കണ്ണുകള്‍ കഥപറഞ്ഞ കാലം ...വാക്കുകളേയും കണ്ണുകളെയും നിയന്ത്രിക്കാന്‍ ആകതെയാകുമ്പോള്‍ ഒരു നിമിഷം പ്രീയപ്പെട്ട ആ വെളിച്ചം ആണക്കുമായിരുന്നു ഞങ്ങള്‍.  പാതിരാ കിളികളും,നേര്‍ത്ത മൂടല്‍ മഞ്ഞും,തണുത്തുറഞ്ഞ കൂരിരുട്ടും സാക്ഷിയായ് ..... കവിളുകളില്‍ സ്നേഹം പതിച്ചു നല്‍കുമായിരുന്നു എന്നും.
                                             ആ ഫോണ്‍ പോലെ തന്നെ എന്റെ പ്രണയവും ഈ കാലചക്രത്തില്‍ മറഞ്ഞു പൊയ്...പലതരം  വെളിച്ചം ഉള്ള എത്രയോ ഫോണുകള്‍ഇപ്പോള്‍  കിട്ടാന്‍ ഉണ്ട് എങ്കിലും അത്രെയും ഭംഗി ഇപ്പോലത്തെ വെളിച്ചത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുമോ എന്ന് അറിയില്ല.....ഇന്നത്തെ വെളിച്ചം - ഇഷ്ടപെടുന്ന ഒരായിരം ആള്‍ക്കാര്‍ ഉണ്ടാകും ഈ ലോകത്ത് .............പ്രണയത്തിന്റെ ഓരോ മുഖം.  എല്ലാവരിലും ഇതുപോലെ എത്രയോ വെത്യസ്തങ്ങള്‍ ആയ ഒട്ടേറെ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം.........
                                                                                                 മഹി
                                                                                         അറനൂറ്റിമംഗലം

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാത്തിരുന്നകാലം


അവന്‍ അന്നും പതിവുപോലെ അമ്പല മതില്‍ക്കെട്ടിനു പുറത്ത് അവളെയും കാത്തുനിന്നു. പതിവുപോലെ എന്ന് പറഞ്ഞാല്‍, ഇത് അവന്‍റെ ഏറെ നാളുകള്‍ ആയുള്ള ദിനച്ചര്യയാണ്. രാവിലെ കുളിച്ചു കുട്ടപ്പനായി അമ്പലത്തില്‍ വരും, ദൈവം തമ്പുരാന്‍റെ കയ്യും കാലും പിടിച് പ്രാര്‍ഥിക്കും;
"
എന്റെ പൊന്ന് ഈശ്വരനല്ലേ പ്ലീസ് ഇന്നെങ്കിലും അവളെകൊണ്ട് എന്റെ നേരെ ഒന്ന് നോക്കികുക എങ്കിലും ചെയ്യണേ, പ്ലീസ്..."
എന്നിട്ട് കുറിയും തൊട്ടു വന്നു അമ്പലമതിലിനു പുറത്ത് മതിലും ചാരി അവള്‍ സ്ഥിരം വരുന്ന ബസ്സ്‌ കാത്തുനില്‍ക്കും.
അന്നും ഏതാണ്ട് കൃത്യ സമയത്ത് തന്നെ ബസ്സ്‌ വന്നു. അവന്‍ ആകാംക്ഷയോടെ നോക്കി, അവള്‍ ഇറങ്ങി.
ഈശ്വരാ നെഞ്ചിടിപ്പ് കൂടിയോ?
കയ്യും കാലും ഒക്കെ ചെറുതായിട്ട് വിറക്കുന്നോണ്ടോ?
നെറ്റിയില്‍ വിയര്‍പ്പു പോടിയുന്നോണ്ടോ?
(
ഇതൊക്കെയും പതിവ് ഉള്ളതാണ്)
അവള് ബസ്സിറങ്ങി, എന്നത്തെയുംപോലെ തല കുമ്പിട്ടു, ഭൂമിയില്‍ മാത്രം ശ്രദ്ധിച്ചു പതിയെ മുന്നോട്ടു നടന്നു തുടങ്ങി. അവന്‍റെ ആകാംക്ഷ കൂടി. ഇല്ല, ഇന്നും അവള്‍ അവനെ നോക്കുന്നില്ല. അവള്‍ നടന്നു അമ്പലമതിലിനു തൊട്ടടുത്തെത്തി. ഇന്നും എല്ലാം പതിവുപോലെ തന്നെ, കാത്തുനില്‍പ്പിന് നിരാശ തന്നെ അവളുടെ മറുപടി.
അവള്‍ വരുന്ന വണ്ടി കാത്തുള്ള ഈ നില്‍പ്പും, അവളെ കാണുമ്പോളുള്ള ഈ ആകാംക്ഷയും, അവള്‍ ബസ്സിറങ്ങി നടന്നു അമ്പലമതില്‍ കടക്കുന്ന വരെയുള്ള ഈ ഉദ്വേഗവും, അവള്‍ തല താഴ്ത്തി അമ്പലമതില്‍ കടന്നു പോകുമ്പോളുള്ള ഈ നിരാശയും ആവന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നു.
ഇന്നും ആ നിരാശ രണ്ടു കയ്യും നീട്ടി സ്വീകരിക്കുവാന്‍ അവന്‍ തയ്യാറായി കഴിഞ്ഞു.
പക്ഷേ, അമ്പലമതില്‍ കടക്കുന്നതിനു തൊട്ടുമുമ്പ് അവളുടെ കുമ്പിട്ടിരുന്ന തല അവന്‍റെ നേര്‍ക്ക്‌ ഒരു ലേശം തിരിഞ്ഞുവോ?
ഭൂമിയില്‍ നിന്നും പറിക്കാത്ത ആ കണ്ണുകള്‍ ഒരു നോട്ടം ചെറുതായി അവന്‍റെ നേര്‍ക്ക്‌ എറിഞ്ഞുവോ?
അവളുടെ ചുണ്ടുകള്‍ ചെറുതായിട്ടൊന്നു, എന്ന് വെച്ചാല്‍ തീരെ ചെറുതായിട്ട് അവനു മനസ്സിലാകുവാന്‍ പാകത്തിന് മാത്രം ഒന്ന് പുഞ്ചിരിച്ചുവോ? ഉവ്വ്, ഇതെല്ലാം ഒരു നിമിഷത്തിന്റെ ഒരു അംശത്തില്‍ സംഭവിച്ചിരിക്കുന്നു.
ഈശ്വരാ, അവന്‍ ഇത്രയധികം ഇതിനു മുമ്പ് സന്തോഷിച്ചിട്ടില്ല. ഇന്നുവരെ അവനു ശരീരത്തില്‍ ഇത്ര ഊര്‍ജ്ജം തോന്നിയിട്ടില്ല. ലോകം മൊത്തം എടുത്തു കയ്യില്‍ പിടിക്കാനുള്ള ബലം ശരീരത്തിന് തോന്നിയിട്ടും അവന്‍റെ കയ്യും, കാലും, എന്തിനു കണ്ണുകള്‍ പോലും ചലിപ്പിക്കുവാന്‍ അവനു കഴിയുന്നില്ല. അവന്‍റെ ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം മങ്ങുന്ന പോലെ, കണ്ണുകളില്‍അല്പം ചെരിഞ്ഞു അവനെനോക്കി മന്ദഹസിക്കുന്ന അവളുടെ മുഖം മാത്രം. അവന്‍റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആരെങ്കിലും കേള്‍ക്കുമോ എന്നുപോലും അവന്‍ ഭയന്നു. കാലുകളില്‍ ശക്തി ആവാഹിച്ച് ഒരു സ്വപ്നത്തില്‍ എന്നപോലെ അമ്പലമതില്‍ക്കെട്ടിനുള്ളിലേക്ക് അവനും ഒഴുകി ഇറങ്ങി........
അവളോടുള്ള അവന്‍റെ പ്രണയം അറിയിച്ചുകഴിഞ്ഞ്, അവളുടെ മറുപടിക്കുവേണ്ടിയുള്ള മാസങ്ങള്‍ നീണ്ട അവന്‍റെ കാത്തിരിപ്പ്‌ ഇന്ന് അവസാനിക്കുകയാണ്.
കാത്തിരിപ്പ്‌ എത്ര നീണ്ടതാണെങ്കിലും, തിരികെ കിട്ടുന്ന പ്രണയം ആ കാത്തിരിപ്പിനേയും, അനുഭവിച്ച വേദനകളെയും, നിരാശയേയും ഒക്കെ ഇതുപോലെ ഒരു ചെറു പുഞ്ചിരികൊണ്ട്, ഒരു നിമിഷം കൊണ്ട് മായ്ച്ചുകളയും അല്ലേ????

2013, ജനുവരി 26, ശനിയാഴ്‌ച

ബാച്ചിലര്‍ പാര്‍ട്ടി

ഗള്‍ഫിലേക്ക്  പോകാനുള്ള വിസ വന്നു .ജീവിതത്തില 23 വര്‍ഷക്കാലം സുഖസമൃദ്ദമായ് ആഘോഷിച്ചു നടന്ന നാടിനേയും,നാട്ടാരേയും,കൂട്ടുകാരേയും,കാമുകിയേയും എല്ലാം ഉപേക്ഷിച്ചു പോകുന്ന വിഷമത്തിലാ ഞാന്‍. വിസക്ക് കൊടുക്കാനുള്ള കാശ് കടം മേടിച്ചു ഒരുവിധം ഒപ്പിച്ചു. കൂട്ടുകാര്‍ ഒക്കെ ഇപ്പോളെ വിസ ചോദിച്ചു തുടങ്ങി.വലിയ ശമ്പളം ഒന്നും ഇല്ലേലും കുഴപ്പം ഇല്ല അളിയാ നാട്ടുകാരുടെ ചീത്തവിളി കേള്‍ക്കാതെ കഴിച്ചു കൂട്ടാല്ലോ.എല്ലാവനും ചെലവ് ചെയ്യാന്‍ മറക്കല്ലേ എന്ന് പറഞ്ഞു പിറകെ നടക്കുവാ. ഒടുവില്‍ വീടിനടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന ഒരു വീടുണ്ട് അവടെ ഒരു പാര്‍ട്ടി അറേഞ്ച് ചെയ്തു.നാട്ടുകാര്‍ ആരും അറിയാതിരിക്കാന്‍ കുറച്ചു രാത്രി ആയപ്പോഴാ തുടങ്ങിയെ.എല്ലാവരും പുറത്തു ആരും കേള്‍ക്കാത്ത രീതിയില്‍ നിന്ന് സംസാരിക്കുന്നുണ്ട് .അടിച്ചവന്മാര്‍ ഒക്കെ തലയ്ക്കു പിടിച്ചു തുടങ്ങിയപ്പോള്‍ സ്നേഹം കൊണ്ട് കരയാന്‍ തുടങ്ങി, പാര്‍ട്ടി പകുതി അയപ്പോളേക്കും നിശബ്ദത മാറി ക്രിസ്തുമസ് കാരോള്‍ ആയി.കടം മേടിച്ചു വാങ്ങിയ മദ്യം ചിലര് വയറു കഴുകി പുറത്തേക്കു കളയുന്നു ഒരു കോണില്‍ കുടല് വരെ വാള് വെച്ചിട്ട് ഒരുത്തന്‍ പറയുന്നു ഇനി ഒരു പെഗ് കൂടി വേണം എന്ന്.കേട്ടിരുന്ന സുഹൃത്ത്‌ ചോദിക്കുന്നു എന്തിനാ മോനെ ഇനി "വയര്‍ ഇളക്കാന്‍" അണോ എന്ന് ! ഇവന്മ്മാര്‍ അടിച്ചു തുപ്പുന്ന കള്ളിന്റെ കാശ് ദുബായില്‍ പൊയ് ജോലി ചെയ്തു വേണം വീട്ടാന്‍..... ചിലരൊക്കെ മരത്തിന്റെ ചുവട്ടിലും കടയുടെ തിന്നക്കും ഒക്കെ ആയി.ഒരുത്തന്‍ ഉടുത്തിരുന്ന മുണ്ട് ഊരി നിലത്തു വിരിച്ചു അന്തസ്സായി കിടക്കുന്നു.കിടപ്പുകണ്ടാല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ നാളെ ഭജനം ഇരിക്കാന്‍ വന്നതാന്നെ തോന്നു.വാള് വെച്ച് അവശനായ ഒരുത്തനെ രണ്ടു പേര്‍ കുളിപ്പിക്കുന്നു കുളികഴിഞ്ഞു പകുതി ബോധത്തില്‍ ആയി അവന്‍, ആരോ അമ്പലത്തില്‍ നിന്നും കൊണ്ട് വന്ന ചന്ദനം കുഴച്ചു അവന്റെ നെറ്റിയില്‍ തൊട്ടു.ഇപ്പോള്‍ ഏന്തിനാടാ ചന്ദനം എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന്‍ പറയുന്നു വീട്ടില്‍ ചോദിച്ചാല്‍ അമ്പലത്തില്‍ പോയിട്ടു വന്നതാന്നു പറയാമല്ലോ എന്ന്. അവന്റെ കോലം കണ്ടാല്‍ ശബരിമലയില്‍ തന്നെ പോയതാന്നു പറയും, കാവി കൈലി ഉരിഞ്ഞു പോകാതിരിക്കാന്‍ അവന്റെ തലയില്‍ കെട്ടി വെച്ചിട്ടുണ്ട്. സ്റ്റാമിന ഉള്ളവന്മ്മാര്‍ വയറു കത്തിയപ്പോള്‍ പക്കുണന്‍ കൊച്ചട്ടന്റെ ഹോട്ടലിലെ പൊറോട്ടയും ബീഫും കടിച്ചു വലിക്കുന്നുണ്ട്. ബാക്കിവന്ന കുപ്പി ഒരുത്തന്‍ അരയില്‍ തിരുകുന്നു, നാളെ ജോലിക്ക് പോകുന്നതിനു മുന്നേ ഒരെണ്ണം അടിക്കാനാ... ഹാങ്ങ്‌ ഓവര്‍ മാറണ്ടേ.....ഒരു കോണില്‍ നാടന്‍പാട്ട്  തകര്‍ക്കുന്നുണ്ട്
ചിലരുടെ വക തെറിപ്പാട്ടും. അതിനിടയില്‍ ഇതെല്ലാം കണ്ടു നിരാശനായി നമ്മുടെ സുഹൃത്ത്‌ ഇരിക്കുന്നുണ്ട് ഒരു തുള്ളി പോലും അവന്‍ കഴിച്ചില്ല. നല്ല സ്വഭാവം ഉള്ളകൊണ്ടാന്നു നിങ്ങള്‍ കരുതിയോ.............
മഞ്ഞപിത്തം വന്നിട്ട് ഒരു മാസം ആയൊള്ളു, പഥ്യം പിടിച്ചോന്ടിരിക്കുവാ. എണീറ്റ്‌ പോടാ ഇതിന്റെ മണം അടിച്ചിട്ടുവേണം നിന്റെ പിത്തം ഇളകാന്‍.......പിത്തം ഇല്ലാത്തവന്‍ ഉപദേശിക്കുന്നുണ്ട്. കള്ളിന്റെ ഗന്ധം ഉള്ള ചുണ്ടുകള്‍ എന്റെ കവിളിനെ മാറി മാറി സ്നേഹിക്കുന്നുണ്ട് ഇടക്കിടെ.വിരഹം എന്ന വികാരത്തിനെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.നേരം ഏറേ വൈകിയിരിക്കുന്നു,എല്ലാവരും പിരിഞ്ഞും, ഇഴഞ്ഞും പോകാന്‍ തുടങ്ങി. അങ്ങനെ നാട്ടിലെ ഒരു രാത്രി കൂടി വിടവാങ്ങി. പിറ്റേ ദിവസ്സം നേരംവെളുത്ത് എണീക്കുന്നെ അയല്‍പക്കത്തെ സംഘര്‍ഷാവസ്ഥ കേട്ടാ.അപ്പുറത്തെ ചേച്ചി ചീത്തവിളിക്കുവ.... എന്താ കാരണം അയലത്തെ വെല്യമ്മ ചോദിക്കുന്നുണ്ട്  ഓ...ഒന്നും പറയണ്ട ഇവന്‍ ഈ പോക്ക് പോയാല്‍ ഇവനെ ഞങ്ങള്‍ വീട്ടിന്നു ഇറക്കിവിടും, ഇന്നലെ വെള്ളം അടിച്ചോണ്ട് വന്നു മുറി മൊത്തം വൃത്തികേടക്കിയെന്നെ.. (വൃത്തികെട്ടവന്‍ വാളുവെച്ചു കാണും) മര്യാദക്ക് ബെഡ്ഷീറ്റ് കാഴുകിയിട്ടോ ,,,,,,,,,  എന്റെ വെല്യമ്മേ മൂത്രത്തിന്റെ  വാട കൊണ്ട് വീട്ടിലോട്ടു കേറാന്‍വയ്യന്നെ...........ഹോ ദൈവമേ,,,,ഇവന്‍ നാണക്കേടാക്കിയല്ലോ.വേറൊരുത്തന്‍ മുറ്റത്തെ മണല്‍പ്പുറത്താരുന്നു അതുകൊണ്ട് അവനു നാണം കെടേണ്ടി വന്നില്ല...നേരം വെളുത്തപ്പോളേക്കും വളുവെച്ചതെല്ലാം പട്ടിതിന്നു.ചിലരൊക്കെ ആദ്യമായാ ഇന്നലെ കഴിക്കുന്നെ അതിന്റെ കുറവുകള്‍ ഉണ്ടെന്നു മാത്രം.വഴിയെ ശരിഅയിക്കൊള്ളും....
ഇന്നലെ വീരവാദം മുഴക്കിയവന്‍മ്മാരില്‍ പലരും ഇന്ന് പുറത്തു കണ്ടതേ ഇല്ല. തലപൊങ്ങിക്കാണില്ല.ഈ രക്തത്തില്‍ പങ്കില്ല എന്നാ മട്ടില്‍ എല്ലാവന്റെയും വീട്ടില്‍ ഞാന്‍ ഒന്ന് പൊയ് യാത്ര ചോദിയ്ക്കാന്‍ എന്ന വ്യജേന്നെ.... വായിലെ തൊലി വരെ പോയകൊണ്ട് ഒന്നും കഴിക്കാന്‍ വയ്യാതെ ചിലര് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു 
ഒരുത്തന്റെ അമ്മെകൊണ്ട്  ഗള്‍ഫിലേക്ക് പോകണ്ട എന്ന് തോന്നി..മോന്‍ അങ്ങ് ചെന്നിട്ടു പിറ്റേ ദിവസ്സം ഇവന് കൂടി ഒരു വിസ റെഡി ആക്കണം ഇവിടെ നീയൂടെ പോയ് കഴിഞ്ഞാല്‍ ഇവന്‍ പിഴ ആയി പോകുവന്നെ 
നിന്റെ കൂടെ ആകുമ്പോള്‍ മര്യാദക്ക് നിന്നോളും.അവരുടെ വിചാരം ഗള്‍ഫിലെ ഉത്സവ പറമ്പില്‍ വില്‍ക്കുന്ന സാധനമാ വിസാ എന്നാ,ഒരു വിധത്തില്‍ അവടെ നിന്ന് തടി തപ്പി.
                                            നാടും,വീടും,നാട്ടാരും,,കാവും,കുളവും,,എന്റെ പ്രീയപ്പെട്ട അമ്പലവും,പ്രണയിനിയും,എല്ലാം ഓര്‍മ്മയിലേക്ക് തള്ളിവിട്ടുകൊണ്ട് രാത്രിയുടെ ഇരുണ്ട വെളിച്ചത്തില്‍ ഞാന്‍ ഒരു പ്രവാസി ആകാന്‍ യാത്ര തിരിച്ചു..........ഇന്നും കടലുകള്‍ക്കപ്പുറത്തിരുന്നു ആ ഓര്‍മകളിലേക്ക് പോകുമ്പോള്‍ ഇഷ്ടങ്ങള്‍ വലിയനഷ്ടങ്ങളായും,നഷ്ടങ്ങള്‍,ഒരിക്കലും തിരിച്ചു കിട്ടാത്ത ഇഷ്ടങ്ങള്‍ ആയും നിലനില്‍ക്കുന്നു.എങ്കിലും ഈ പ്രവാസം ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.കാലം എത്ര മായിച്ചാലും മായാതെ നില്‍ക്കുന്ന നിങ്ങളുടെ സ്നേഹം ഇവടെ ഇരിന്നെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുവല്ലോ.നാടുവിട്ടു പോകുമ്പോളും, തിരിച്ചു നാട്ടിലേക്ക് പോകുമ്പോളും മാറ്റമില്ലാതെ നില്‍ക്കുന്നത് ഒന്ന് മാത്രം...
ബാച്ചിലര്‍ പാര്‍ട്ടി.......
പലരേയും കണ്ണീരോടെ യാത്രയാക്കിയതും പലരേയും സന്തോഷത്തോടു കൂടി സ്വീകരിച്ചതും ഈ പാര്‍ട്ടികള്‍ ആയിരുന്നു .... ലോകമുള്ള നാള്‍ വരേയും ഈ പാര്‍ട്ടികള്‍ തുടര്‍ന്ന്കൊണ്ടേ ഇരിക്കും....
ഇത് എഴുതിക്കൊണ്ടിരുന്നപ്പോളാ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നത് അവന്‍ നാളെ നാട്ടിലേക്കു പോകുന്നു എന്ന് പറഞ്ഞ്...........

                                                                              ...........മഹി.............
                                                                                അരനൂറ്റിമംഗലം 
                                                                                  



2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

പ്രവാസ്സിയേയും കാത്ത്

കാത്തിരുന്ന നാളിലെന്നും കനവില്‍ മാത്രം വന്നു നീ
കണ്കുളിര്‍ക്കെ കാണുവാനായി കണ്‍‌തുറന്നു ഞാനപ്പോഴും
വിരഹം എന്റെ നെഞ്ചിലന്നും കവിതയായി പെയ്തുപൊയ്
കടലുപോലെ അലകള്‍പോലെ അന്നും ഇന്നും എന്നുമായ്‌
നിവരുന്ന നാളുമെണ്ണി നിദ്രയില്‍ അലിഞ്ഞുഞാന്‍
എന്നോടൊത്ത്‌ണര്ന്നിടുന്ന രാത്രി എന്നുമോര്‍ത്തുഞാന്‍
എന്നുനി  അണഞ്ഞിടും ചൂട്ചോര്‍ന്നഎന്‍ നെഞ്ചിലായ്
ദിനവുമെണ്ണി കാത്തിരിപ്പു നിന്റെ മാത്രം വരവിനായി
അന്നുനി വിടചൊല്ലി പോയതല്ലേ
എന്റെ കണ്ണുകള്‍ നിറയിച്ചു പോയതല്ലേ
നിന്‍വരവിനായ് ഞാന്‍ എന്നുമെന്നും
കാതോര്‍ത്ത നാളുകള്‍ എത്ര മാഞ്ഞു
എന്റെ മനസ്സിലെ മോഹങ്ങള്‍ ഒക്കെയും
പുഴപോലെ നിന്നിലേക്കൊഴുകിവരും
നീയണയാന്നുള്ള നാളും ഓര്‍ത്തുഞാന്‍
പിടയുന്ന മനവുമായ് കാത്തിരിപ്പു
കൈയെത്താ ദൂരേക്ക്‌ പൊയ് മറഞ്ഞ
ഹൃദയത്തുടിപ്പായ എന്‍ പ്രിയനേ...
നനവാര്‍ന്നു പോയൊരാ എന്‍ കണ്ണുകള്‍
ചിരിയേകുവാനായ് നീ എന്നുവരും.....
ചിരിയേകുവാനായ് നീ എന്നുവരും......
                                   

                                                                 മഹി
                                                         അറനൂറ്റിമംഗലം

2012, ജൂലൈ 24, ചൊവ്വാഴ്ച

............

കര്‍ക്കിടക പെരുമഴയന്നു കൊട്ടിപെയ്തൊരു നേരം
കനവിന്റെ കുളിരും കോരി മച്ചില്‍ ഇരുന്നോരുനേരം
ഇടിവെട്ടും താളം എന്നുടെ നെഞ്ചില്‍ നിയായ്‌ മാറി
ഒരുമിന്നല്‍ പോലെ നീ മിന്നിമറഞ്ഞു പോയീ
മഴവെള്ളപാച്ചിലില്‍ എന്നുടെ ഓര്‍മ്മകള്‍ ഒഴുകി അന്നും.
ദൂരത്തൊരു കടലില്‍ നോവായ്‌ അലിഞ്ഞു ചേര്ന്നു.

2012, ജൂലൈ 8, ഞായറാഴ്‌ച

പത്താം ക്ലാസ്സ്‌

ല്ലൊരു വേദന നെറ്റിയില്‍തോന്നിയപ്പോളാ മനസിലായെ മിസൈയില്‍ പോലെ തലയില്‍വന്നുതട്ടി ദൂരേക്കുപോയതു അമേരിക്കക്കാരനെപോലെ പെരുമാറിയ മലയാളം സാറിന്റെ കയ്യില്‍ നിന്നും വിക്ഷേപിച്ച ചോക്കിന്റെ കഷണം ആയിരുന്നു എന്ന്. നന്നാവണം എങ്കില്‍ നന്നയിക്കോ.... എന്ന് ഉപദേശിച്ചതാ.
പണ്ടെങ്ങോ പുള്ളിപടിച്ച കവിതകള്‍ ചൊല്ലി ക്ലാസ്സില്‍കിടന്നു ആളാകുവ. സാറിനു എന്തും ആകാല്ലോ...
"ആകൃതി കണ്ടാല്‍ അതിഗംഭീരം
ആരാല്‍ ഇവളുടെ അധരം പേയം "
ഞാന്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന പെണ്ണിനെ നോക്കിയാ സാറിന്റെ പ്രയോഗം...... ഇവളെ കാണാന്‍ അതീവ സുന്ദരിയാണ്‌ ആരാണ് ഇവളുടെ ചുണ്ട്കുടിക്കുക... സാര്‍ നല്ല ഫോമിലാണ്. കവിത തകര്‍ത്തു പെയ്യുന്നുണ്ട്....
ഒളിയംബുപോലെ പിറകില്‍ ഒരു പതിഞ്ഞ സ്വരം..... "ഞാനാല്‍ ഇവളുടെ അധരം പേയം" എല്ലാവരും തരിച്ചിരുന്നു. ഒളിയമ്പിന് പകരം സാറിന്റ നേരമ്പ്.  "നീയാല്‍ ഇവളുടെ മൂത്രം പേയം" അത്രയും നല്ലൊരു മറുപടി ആരും പ്രതീക്ഷിച്ചേ ഇല്ല. മൂത്രം കുടിച്ചാല്‍ പോലും ഇത്രേം നാണക്കേട് ഇല്ലാരുന്നു... അനുജോസഫിന്റെ   മാനം മൂത്രം പോലെ ഒഴുകിപോയ്................. പെണ്‍കുട്ടികള്‍ പരസ്പരം നോക്കി സന്തോഷിക്കുന്നുണ്ട്. ഞങ്ങളെ തല്ലാന്‍ ഒരു വടി അവളുമാര്‍ക്ക് കിട്ടിയതല്ലേ.. ആണ്‍കുട്ടികള്‍ എല്ലാം ഗോമൂത്രം കുടിച്ച അവസ്ഥയിലും ആയി. കവിതയിലെപോലെ വെല്ലുവിളി സ്വീകരിച്ചാലോ.... മനസ്സില്‍ ഒരു ഉള്‍വിളി.... ഉറക്കപറഞ്ഞാല്‍ വിഷം കുടിക്കണ്ട അവസ്ഥയാകും, തല്‍ക്കാലം മിണ്ടിയില്ല. കവിതകേട്ടു മനസ്സൊന്നു തണുത്തപ്പോള്‍ ഇടംകണ്ണ് കൊണ്ട് ഞാന്‍ അവളുടെ സൗന്ദര്യം ഒന്ന് ആസ്വാതിച്ചു. മുല്ലപൂവിന്‍ ഗന്ധം ചൂടി മയങ്ങി കിടക്കുന്ന മുടി ഇഴകള്‍ ഫാനിന്റെ കാറ്റില്‍ മെല്ലെ ഉണരാന്‍ ശ്രമിക്കുന്നു. ആര്‍ക്കും ഇഷ്ടംതോന്നുന്ന ഒരു മുഖം ആയിരുന്നു സ്വപ്നക്ക്. പേര് പോലെതന്നെ ഞാന്‍ എപ്പോളും അവളെ സ്വപ്നം കാണാനും തുടങ്ങി.  എഴുതിയ പ്രണയലേഘനങ്ങള്‍ കാക്കാത്തി പൂവില്‍ വണ്ടിനെ പൊതിയും പോലെ ആരും കാണാതെ ഒളിച്ചുവെച്ചു. എങ്ങനെ ഇതൊന്നു പറയും ദൈവമേ....
സ്വപ്നാ... ആ ബുക്ക്‌ ഒന്ന് തരുമോ??? ദിവസവും ഇതുതന്നെയായി അവളോടുള്ള ചോദ്യം. എടി നാളെ എനിക്കാ ബുക്ക്‌ ഒന്ന് തരണം... പിന്നില്‍ നിന്നും വന്ന ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി. ഓ മനുവോ.. ഈശ്വരാ ഇവനും ബുക്ക്‌ വേണോ...... പിന്നീട് ആ ബുക്ക്‌ വാങ്ങാന്‍ പലരും ശ്രമിക്കുന്നതായ്  കണ്ടെന്റെ കണ്ണുതള്ളിപോയി. ഇനിയും ദേഷ്യം തോന്നിയാല്‍  പല്ലിന്റെ ഇനാമല്‍ പോകും തല്‍കാലം അടങ്ങി, എങ്ങനെ എങ്കിലും മനുവിനെയും, മനോജിനേയും, കൊച്ചാപ്പിയേയും ഒതുക്കിയേ പറ്റു...... ഇവന്മാര്‍ കാരണം പെണ്ണ് ടൂഷന്‍ നിര്‍ത്തുമോ എന്നായി ഭയം; എനിക്ക് കണക്കിന് നല്ല മാര്‍ക്ക്‌ ആരുന്നു, ആക്കാരണത്താല്‍ പരീക്ഷക്ക്‌ തോല്‍ക്കണ്ട എന്നുകരുതി വീട്ടില്‍ ഒരു ടൂഷന്‍മാഷേ കൊണ്ടുവന്നു. ബിനുസാര്‍ര്‍ര്‍..... സാറിനു പ്രായം അധികം ഇല്ലങ്കിലും ഒടുക്കത്തെ ബുദ്ധിയാ.... ആദ്യ ദിവസത്തെ ക്ലാസ്സ്‌ തുടങ്ങി. നിങ്ങളുടെ ക്ലാസ്സില്‍ എത്ര പെണ്‍ കുട്ടികള്‍ ഉണ്ട്? കാണാന്‍ ഒക്കെ കൊള്ളാമോ എല്ലാരേയും?
ഓഹോ .... ഞാന് കരുതി ആദ്യത്തെ ചോദ്യം കേട്ടപ്പോള്‍ സാര്‍ വല്ല കണക്കും ചോദിക്കുവാന്ന്!!!! എന്താ സാറേ?
ഓ.. ഒന്നും ഇല്ല നമ്മുടെ ഗോവാലണ്ണന്റെ മോള് നിന്റെ കൂടാ പഠിക്കുന്നതല്ലേ? ആ എന്റെ കൂടാ... എന്തേ സാറിന്റെ മനസ്സിലും ലഡ്ഡു പൊട്ടിയോ???????? ഞാന്‍ സാറിനിട്ടു ഒരു ലസാഗു അങ്ങ്കൊടുത്തു  സാറ് കട്ടിയുള്ള ഒരു കണക്കിട്ടു തന്നു. ചെയ്യടാ ഇത്...............  ലസാഗു.. ഉസാഗ   ആയല്ലോ ദൈവമേ..... പതുക്കെ പതുക്കെ പുള്ളി നമ്മുടെ കമ്പനിയായ്. എന്റെ മനസ്സില്‍ കിടന്നു തിളക്കുന്ന സ്വപ്ന്സുന്ദരിയെ മാഷിനു കാട്ടിക്കൊടുത്തു. മാഷ്‌ ആണ് അവളെ വളക്കാനുള്ള ഫോര്‍മുല പറഞ്ഞുതന്നത്.കണക്കു പഠിപ്പിക്കാന്‍ വന്നവന്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു. കേട്ട ഫോര്‍മുല ഞാന്‍ ഒരു പേപ്പറിലേക്ക്‌ പകര്‍ത്തി.
                       "സുന്ദരിയായ സ്വപ് നാ" നിനക്ക് എന്നെ ഇഷ്ടമല്ലേ?  ഞാന്‍ എത്ര കാലമായി നിന്നെ സ്നേഹിക്കുന്നെന്നോ നമ്മുടെ ക്ലാസ്സിലെ മനോജും, മനുവും, കൊച്ചാപ്പിയും, ബെറ്റ് വെച്ചിരിക്കുവ നിന്നെ കൊണ്ട് അവന്മാരില്‍ അരേ എങ്കിലും പ്രേമിപ്പിക്കും എന്ന്‍. നീ ഇഷ്ടം ആണെന്ന് പറയുന്നവനു തോക്കുന്നവന്മാര്‍ വയറു നിറയെ ബിയര്‍ മേടിച്ചു കൊടുക്കാം എന്ന്. എന്നെ സ്നേഹിച്ചില്ല എങ്കിലും അവന്മാരുടെ ബെറ്റിനു മുന്നില്‍ നീ വീഴരുത്. ക്ലാസ്സ്‌ കട്ട്‌ ചെയ്തു അവന്മാര്‍ വെള്ളമടിയും സിഗരറ്റ് വലിയുമാ, നീ ഒരു നല്ല കുട്ടി ആയകൊണ്ടാ ഞാന്‍ ഇതു പറയുന്നേ. നിന്നെ ഒരുപാടു സ്നേഹിച്ചു കൊണ്ട് തല്‍ക്കാലം നിര്ത്തുന്നു. നിന്റെ സ്നേഹത്തിനായ് ഞാന്‍ കാത്തിരിക്കും.... 
അവന്‍മ്മാര്‍ കാണാന്‍ ഗ്ലാമര്‍ അയകൊണ്ട് പെണ്ണിനെ ആരേലും വീഴ്തുമോ എന്നായി എന്റെ പേടി. ഒരു സമാധാനം മാത്രം എനിക്ക് ഒടുക്കത്തെ കളര്‍ ആണ്‌. എന്റെ  മുഖത്ത് തൊട്ടു കണ്ണ്  എഴുതാം... കണ്മഷിക്ക് കാശ് കളയണ്ട.
  അടുത്ത ദിവസം പേടിച്ചിട്ടു ടുഷന് ഞാന്‍ പോയേ ഇല്ല. സ്കൂളില്‍ എത്തിയപ്പോള്‍ എന്റെ ശത്രുക്കള്‍ അവടെ ഇരിക്കുന്നു ടാ നീ എന്താ ടൂഷന് വരഞ്ഞേ? ഓ താമസിച്ചു പൊയ് അളിയാ..
ഇന്ന് എന്തുണ്ടാരുന്നു ക്ലാസ്സില്‍? ഓ മനുവിന് പതിവ് പോലെ തല്ലുകിട്ടി അതുതന്നെ.  മനസ്സില്‍ എനിക്ക് സന്തോഷമായ് അവളുടെ വീട്ടില്‍ നിന്നും ആരും എന്നെ തിരക്കി വന്നില്ല രക്ഷപെട്ടു ദൈവമേ............. പിറ്റേ ദിവസം ഞാന്‍ ക്ലാസ്സിലക്ക് ചെല്ലുന്നു. ദാ അവള്‍ ക്ലാസ്സിന്റെ വാതുക്കല്‍ നില്‍ക്കുന്നു ഈശ്വരാ എന്നെ കണ്ടൂ. ഇല്ലാരുന്നേല്‍ മൂത്രപ്പുരയിലേക്ക്‌ ഓടി ഒളിക്കാരുന്നു.
രണ്ടും കല്‍പിച്ചു  ജഗതി ചെല്ലുമ്പോലെ അങ്ങ് ചെന്നു. മനസ്സില്‍ നിറയെ "യോദ്ധാ"  സിനിമയിലെ പോലെ......... ക്ലോക്കിലെ കിളി ചിലക്കുന്ന ശബ്ദവും.
ഇടം കണ്ണാല്‍ അവളെ ഒന്ന് നോക്കി എനിക്ക് കയറിപോകാന്‍ പാകത്തില്‍ അവള്‍ വാതിലില്‍ ഒന്ന് ഒതുങ്ങിനിന്നു. ശ്വാസം വിടാതെ ഞാന്‍ തൊട്ടുരുമ്മി അകത്തേക്ക് കയറിപോയ്‌. ക്ലാസ്സിലക്കുള്ള ദൂരം കൂടുതല്‍ ആരുന്നേല്‍ ശ്വാസം മുട്ടി ചത്ത്‌ പോയേനേം...
തളര്‍ച്ച കാരണം ബെഞ്ചില്‍ നിന്നും എണീക്കാന്‍ പറ്റുന്നില്ല....
പണ്ട് മഞ്ഞപിത്തം വന്നിട്ട് ഇത്രയും ക്ഷീണം ഇല്ലാരുന്നു എന്ന് തോന്നുന്നു.
ക്ലാസ്സിലെ ബഹളങ്ങള്‍ ഒന്നും കേള്‍ക്കാന്‍ പറ്റുന്നേഇല്ല .
അവള്‍ എന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ബെഞ്ചിലേക്ക് വന്നിരുന്നു. എന്നിട്ട് ഒരു ചോദ്യം.
ഇന്ന് ബുക്ക്‌ ഒന്നും വേണ്ടേ മാഷേ? ആ ഉ,,,,,, ആ,, മം മ് ,,,,,, വേണ്ട.... അല്ല.. വേണം.
ഹോ അകെ കുളം ആയി. അവള്‍ ഒരു ബുക്ക്‌ എനിക്ക് നീട്ടി. ഏതേലും അവന്മാര്‍ മേടുക്കുന്നതിനു മുന്പ് ചാടി ഞാന്‍ ബുക്ക്‌ കയ്യിലാക്കി. ഇന്നിനിയും ടൂഷന്‍ പഠിക്കുന്നില്ല  ഞാന്‍ ഇറങ്ങി സ്കൂള്‍ ഗ്രൗണ്ടില്‍ ഉള്ള വാകമര ചുവട്ടിലേക്ക്‌ ഓടി.... ബുക്ക്‌ തുറന്നു.............. ദാ  ഇരിക്കുന്നു എന്നെ നശിപ്പിക്കാനുള്ള പ്രണയലേഖനം.
മാഷേ ..........
നീ എഴുതിയെ കത്ത് ഞാന്‍ വായിച്ചു, എനിക്ക് നിന്നോട് ഇഷ്ട്ടക്കുറവ്  ഒന്നുമില്ല.
സ്നേഹത്തോടെ.........
                  സ്വപ് ന.............
മനസ്സില്‍ സന്തോഷത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. കത്ത് വായിച്ച ഞാന്‍  ചില ഭിക്ഷക്കാരെ പോലെ മരത്തില്‍ ചാരി ഇരുന്നുപോയി. സ്കൂളില്‍ വരുന്നവന്മാര്‍ എല്ലാം പിച്ചക്കാരേക്കാള്‍ കഷ്ടം അയകൊണ്ട് എന്റെ മുന്നില്‍ ആരും ചില്ലറ ഇട്ടില്ല...
എന്റെ  വാക്കിന്റെ മൂപ്പോ, കയ്യക്ഷരത്തിന്റെ ഭംഗിയോ, അതോ ദേഹത്തിന്റെ കളറോ...
പെണ്ണ് വീണു മോനെ....................
സ്കൂള്‍ കഴിഞ്ഞു വീട്ടില്‍ എത്തി, പറങ്ങാണ്ടി കവര്‍ എടുത്തുകൊണ്ട് കടയിലേക്കോടി,
പകുതി കടക്കാരന്‍ കവറിലിട്ടു തിരിച്ചു തന്നു, മോനേ... ഇപ്പോള്‍ പരുപ്പില്ലാത്ത പറങ്ങാണ്ട്ടി എടുക്കിന്നില്ല. ഇതു വീട്ടില്‍ കൊണ്ട് പൊയ് ചുട്ടു തിന്നോ കേട്ടോ.....
ഒരുകിലോ അന്ടിയുമായ് പോയതാ മുക്കാല്‍ കിലോ തിരിച്ചുതന്നു.... ഹോ  ഈ മണ്ടരി പറങ്കാവിനെയും ബാധിച്ചോ ??????????????
സ്കൂളില്‍ പോയ്‌തുടങ്ങിയ നാള്‍ മുതലേ  നേരം വെളുക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ച ഞാന്‍ പെട്ടന്ന് നേരം വെളുക്കണേ എന്ന പ്രാര്‍ത്ഥനയില്‍ ആയി.
രാത്രിയില്‍ ഇരുന്നു ചന്ദ്രനെ ചീത്ത പറഞ്ഞു ഓടിച്ചു,
പാതി ഉറക്കത്തില്‍ അപ്പുറത്തെ കൊച്ചാട്ടന്റെ വില്ലന്‍ ചുമ കേള്‍ക്കുന്നു  ഖ മ്മു,ഖം,മം .ബ്രം,
വെളുപ്പിനെ പലരും  പശുനേ കറക്കാനും, കൂലിപ്പണിക്ക് പോകാനും ഈ അലാറം ആണ് ഉപയോഗിക്കുന്നേ...................
കൃത്യം  5 മണി.
കൊച്ചാട്ടന്‍ ഇപ്പോള്‍ ഏതോ മരുന്ന് കഴിച്ച് ചുമ മാറ്റി എന്ന് കേള്‍ക്കുന്നു. അതുകാരണം പശൂനെ കറക്കാനും കൂലിപ്പണിക്കും ആള്‍ക്കാരെ കിട്ടുന്നില്ലന്നു പറയുന്നു ......
കൊച്ചാട്ടന്റെ  ചുമ കേട്ടാല്‍ ദൈവം പോലും ഉറങ്ങില്ല സത്യം...... അതാരിക്കും ചുമ മാറാന്‍ കാരണം അല്ലാതെ മരുന്നൊന്നും അല്ല...
രാവിലെ തന്നെ റെഡിഅയി.. സ്കൂളില്‍ പോകും വഴി കടയില്‍ നിന്നും കുറച്ചു കുപ്പിവളകള്‍ വാങ്ങി. ക്ലാസ്സില്‍ എത്തി ആരും കാണാതെ അവള്‍ക്കു കൊടുത്തു.
ഇന്ന് കാലമാടന്‍ സാറിന്റെ ക്ലാസ്സ്‌ ആ, ചോദ്യം ചോദിക്കും... പിന്നയാ പൂരം.
പതിവ് പോലെ ചൂരലും  തിരുകി ഗുണ്ടാ സ്റ്റൈലില്‍ സാര്‍ എത്തി.... കൊടീശ്വരന്‍ പരുപാടിപോലെ പുള്ളിതുടങ്ങി..
 ചോദ്യം കേട്ട ആള്‍ക്കാര്‍ ഓരോന്നായി എണീറ്റ്‌ തുടങ്ങി.. പിന്നെ എന്നോടായി "ദാ വന്നു................ ദേ പൊയ്",വേറൊന്നും അല്ല.. എന്റെ ധൈര്യം.
 അവസാനം അവള്‍ക്കും എഴുന്നേറ്റു നില്‍ക്കണ്ടി വന്നു. ദൈവമേ എന്നും ഉത്തരം പറയുന്ന കുട്ടി ആരുന്നു .
അതുകൂടി കണ്ടപ്പോള്‍ സാറിനു കലിപ്പ് ഇരട്ടിയായി... കൊടുത്തു അവളുടെ കൈക്കിട്ടു ഒന്ന്,
ഞാന്‍ കൊടുത്ത കുപ്പിവളയുടെ കുറച്ചു ഭാഗം എനിക്ക് തിരിച്ചു കിട്ടി...(പറങ്ങാണ്ടിയുടെ  കാശ് പോയി )
അടി കിട്ടിയ പെണ്‍പിള്ളാര്‍, കല്യാണം കഴിഞ്ഞു ചെറുക്കന്റെ കൂടെ പോകുന്നതിനു മുന്‍പുള്ള കരച്ചില്‍ പോലെ പൊട്ടിക്കരഞ്ഞു' ........... ഞീ, ഞ്, ഗീ
അടി ആണ്‍കുട്ടികളുടെ ഭാഗത്തെത്തി  ഉത്തരം തെറ്റാതെ പറഞ്ഞ കാരണം അടി ചന്തിക്കാ എല്ലാവര്ക്കും.
വിനയത്തോടുകൂടി ഞാനും മേടിച്ചു. പ്രേമിക്കുന്ന പെണ്ണിന്റെ മുന്നില്‍ ചന്തികുത്തി ഇരിക്കാന്‍ വയ്യാത്ത അവസ്ഥ.
പെണ്ണ് പിറ്റേദിവസം എന്റെ  മുഖത്തു നോക്കിയില്ല, ചന്തിക്ക് വേദനകാരണം മുഖത്തിന്റെ ഭംഗി എല്ലാം പോയിരുന്നെകൊണ്ടാകാം.
സ്കൂളില്‍ നിന്നും പോകുന്ന വഴി സ്നേഹം ഉള്ള ഒരു കൂട്ടുകാരന്‍ ഓടിവന്നെന്റെ  ചന്തിക്കുതന്നെ ഒരടി !!!!
 ഹോ,,, അമം..... മ്മേ... കണ്ണില്‍ നിന്നും 2 പൊന്നീച്ച അപ്പോളേ പറന്നു പൊയ്..."
ക്ലാസ്സില്‍ ഇരുന്നു ഞാന്‍ അവളെ ഓര്‍ത്തപ്പോള്‍ എനിക്കുമനസിലായ് അവളോടുള്ള സ്നേഹത്തെക്കാള്‍ എനിക്ക് ചന്തിക്കുള്ള വേദനയാണ്  കൂടുതല്‍ എന്ന്.
പിറ്റേദിവസം പൊട്ടിയ കുപ്പിവളകളും പോക്കറ്റില്‍ എട്ടു ഞാന്‍ ക്ലാസ്സില്‍ ചെന്നു ബെഞ്ചിലേക്കിരുന്നു..... അമ്മേ
എന്റെ പ്രേമം എന്നെ പിന്നില്‍ നിന്ന് കുത്തി.. പച്ച വളമുറി ഊരി എടുക്കുമ്പോള്‍ ബി+ ചോര............
 ഏതായാലും   "ചന്ദ്രനില്‍ ഇറങ്ങി ഇനി ചന്ദ്രകുളത്തില്‍ കുളിച്ചിട്ടേ കേറൂന്നുള്ളൂ" എന്ന് തീരുമാനിച്ചു. രക്തം പുരണ്ട വളമുറി അവള്‍ക്കു നീട്ടി (വള കൊടുത്ത കൈക്ക് തന്നെ അവള്‍ കടിച്ചു ..) അന്ന് വൈകിട്ട് ടൂഷന് വന്നപ്പോള്‍ ഒരു ബുക്ക്‌ എനിക്ക് നീട്ടി അവള്‍.
വീണ്ടും ഓടി സ്കൂള്‍ മൈതാനത്തേക്ക്‌. ബുക്ക്‌ തുറന്നു വായിച്ചു,,,,,,
          പ്രീയ കൂട്ടുകാരാ...... എന്തോഒ ..(മനസ് വിളികേട്ടു പൊയ് )
ഇനിമേലില്‍ വള വാങ്ങിതരരുത്, പരീക്ഷയാ വരുന്നേ എനിക്ക് പഠിക്കാന്‍ സമയം കിട്ടുന്നില്ല ദയവു ചെയ്തു ശല്യപെടുത്തല്ലേ....
ഞാന്‍ ഇഞ്ചി തിന്ന കുരങ്ങനെ പോലെ തെങ്ങും ചാരി ഇരുന്നു പൊയ്... (തെങ്ങ് ചതിക്കില്ലന്നാണല്ലോ)
 വായന തുടര്‍ന്നു.. അടിവാങ്ങി തന്നതിനു നന്ദി.. നിര്ത്തുന്നു .
എന്റെ അവസ്ഥ കണ്ടാല്‍ ഇഞ്ചി തിന്ന കുരങ്ങന്‍ പോലും സഹിക്കില്ല......
ഞാന്‍ തല്ക്കാലം പഠിക്കാന്‍ തന്നെ തീരുമാനിച്ചു.
പരീക്ഷ പ്രൈവറ്റ് ബസ്‌ പോലെ ഓടിഎത്തി.... തള്ള്  കൊണ്ട് സഞ്ചരിച്ച വല്യപ്പനെ പോലെ ഞാന്‍ തളര്‍ന്നിരുന്നു.
പല പരീക്ഷണങ്ങളുമായി ദിവസം കടന്നു പൊയ്.. അവസാനം റിസള്‍ട്ട്‌ വന്നു
ട്ടാ..... ട്ട ട്ട ട്ട ...ട്ടാ ,
ആരും ഇല്ലാത്ത നേരം നോക്കി ഞാന്‍ s.s.l.c ബുക്ക്‌ മേടിക്കാന്‍ പോയ്‌. അവേശത്തോടെ തുറന്നു നോക്കി... മാര്‍ക്ക്‌ കണ്ടപ്പോള്‍ പണക്കാരന്‍ന്മാരുടെ കാറിന്റെ നമ്പര്‍ പ്ലേറ്റ് പോലെ തോന്നി (222) ഇതെന്താ ഫാന്‍സി നമ്പറോ,
ചന്തി വിഷയത്തിനാ  മാര്‍ക്ക് കൂടുതല്‍.
തോറ്റവന്മാര്‍ ബുക്ക്‌ വാങ്ങി മൂത്രപ്പുരയുടെ പിറകിലൂടെ പോകുന്നെ കണ്ടു. ജയിച്ച സ്ഥിതിക്ക് ടൂഷന്‍ ക്ലാസ്സിലേക്ക് പോയ് ഞാന്‍. പച്ചവള വാങ്ങിയില്ല്ലാരുന്നേല്‍ മാര്‍ക്ക്‌ ഉയര്‍ന്നേനേം. വിടര്‍ന്ന മുഖവുമായി അവള്‍ അവടെ ഉണ്ടാരുന്നു.
എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു. s.s.l.c ബുക്ക്‌ എന്റെ കയ്യിലേക്ക് തന്നു. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ എന്റെ ഇരട്ടി മാര്‍ക്കുണ്ട്. (ഇവള്‍ തോറ്റില്ല അല്ലേ....)
 ഡാ... ഞാന്‍ അന്ന് അങ്ങനെ ചെയ്തില്ലാരുന്നേല്‍ നീ തോറ്റ്  തൊപ്പി ഇട്ടേനേം. എനിക്ക് ഒരു മിട്ടായി നീട്ടി കൊണ്ട് അവള്‍ പറഞ്ഞു.അവളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ തിളക്കം ഞാന്‍ കണ്ടു .
കവറ് പൊളിച്ചു വായിലിട്ടു. രുചി വന്നപ്പോളാ ഇഞ്ചി തിന്ന അവസ്ഥ ഒന്ന് മാറിയത്. പിന്നെ ഒരു പേപ്പര്‍ എനിക്ക് തന്നിട്ട് പറഞ്ഞു, നീ  ഇതു വീട്ടില്‍ കൊണ്ട് പൊയ് വായിക്കണം..
ബുക്ക്‌ കൊടുത്തിട്ട് ഞാന്‍ ആഞ്ഞു നടന്നു കാലുകള്‍ നിലത്തുറക്കുന്നില്ല എന്ന് തോന്നി
നാട്ടുകാര്‍ ഇപ്പോള്‍ കണ്ടാല്‍ പരീക്ഷ തോറ്റിട്ട് വെള്ളം അടിച്ചിട്ട് പോകുവന്നെ കരുതൂ..
അവര്‍ തെറ്റിദ്ദരിക്കണ്ട എന്നുകരുതി വഴിയില്‍ ഒരു മതിലില്‍ കയറി ഇരുന്നു
വീട്ടില്‍ എത്തി വായിക്കാന്‍ ഉള്ള ക്ഷമ ഇല്ലാത്ത കാരണം പേപ്പര്‍ പതിയെ തുറന്നു..
വായിച്ചു തീര്‍ന്നപ്പോള്‍ "പഞ്ചാബിഹൗസ് " പടം കണ്ട സന്തോഷം. എന്നെ ഒരുപാടു ഇഷ്ടം ആരുന്നു എന്നെനിക്കു മനസിലായി. സാഹചര്യങ്ങള്‍ നമ്മുടെ ഇഷ്ടങ്ങളെ പലപ്പോഴും നഷ്ടപ്പെടുത്താറൊണ്ട്.
നേരെ വീട്ടിലേക്ക് നടന്നു.............
വീട്ടുകാര്‍ ഗള്‍ഫില്‍ നിന്നും വരുന്ന മരുമകനെ കാത്തിരിക്കും പോലെ എന്നെയും കാത്തിരിക്കുന്നു.
ബുക്ക്‌ ഞാന്‍ അവരേ കാണിച്ചു. പെട്ടി പൊട്ടിക്കുന്ന ആവേശത്തില്‍ അവര്‍ ബുക്ക്‌ തുറന്നു നോക്കി... പിന്നത്തെ പെരുമാറ്റം.........
വേള്‍ഡ് കപ്പ്‌ തോറ്റ പാകിസ്ഥാന്‍കാരെ പോലെ ആരുന്നു. ഞാന്‍ നമ്മുടെ മന്‍മോഹന്‍ ജീയെ പോലെ മുറിയിലക്ക് പോയ്.. അവളേയും ഓര്‍ത്ത്........
മഴ കാരണം പറങ്ങാണ്ടി എല്ലാം കറത്ത് പോയെന്നേ........
ഇനി അവളെ കാണുമ്പൊള്‍ വള മേടിച്ചു കൊടുക്കാനും കാശ് ഇല്ല.
പ്രേമിക്കാന്‍ തുടങ്ങിയപ്പോഴേക്കും അതിനുള്ള അവസരങ്ങള്‍ എല്ലാം നഷ്ടം ആയിരിക്കുന്നു. പിന്നെ എപ്പോളൊക്കയോ മനസ്സില്‍ മരവിച്ച പ്രേമവുമായ് ഞാന്‍ അവളെ കണ്ടിരുന്നു. s.s.l.c ബുക്കിലെ മാര്‍ക്കിന്റെ വെത്യാസം പോലെ, ഞാന്‍ പ്രൈവറ്റ് കോളേജിലും, അവള്‍ ഗവന്മേന്റ്റ് കോളേജിലേക്കും പോയ്. ആ പ്രണയം ഇപ്പോളും എന്നേ തേടി വരുന്നപോലെ തോന്നും ഓര്‍മ്മയുടെ തീരത്ത് അലഞ്ഞു നടക്കുമ്പോള്‍.
 ഇനിയും തീരാത്ത പ്രണയം........
 സബരോം കി സിന്ദികി കഭി നഹി ഖദം- ഹോ..ഹോ ...അല്ല..ഹേ..ഹും (എന്താണോ... ഇതിന്റെ അര്‍ത്ഥം. ഹിന്ദിക്ക് 18 മാര്‍ക്കേ ഉള്ളായിരുന്നു )





(ഈ ഓര്‍മ്മയിലെ കഥയും, കഥാപാത്രങ്ങള്‍ക്കും  ആരുമായും ബന്ധം ഇല്ല )


                                                                                                      ....മഹി..................
                                                                                                  അറനൂറ്റിമംഗലം





















2012, ജൂൺ 28, വ്യാഴാഴ്‌ച

..ഗൃഹാതുരത്വം

"പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങി പോയ് പറയുവാന്‍ ആശിച്ചതെല്ലാം"  ഈ വരികള്‍ ഞാന്‍ കടം കൊള്ളുകയാണ് ...എപ്പോളും മനസ്സില്‍ എല്ലാവര്ക്കും പറയുവാനായി കുറെ കാര്യങ്ങള്‍ ഉണ്ടാകും, ഞാനും അങ്ങനെ തന്നെ ആയിരുന്നു. പറയുന്നതൊക്കെ കേള്‍ക്കാന്‍ മനസോടെ ആരെകിലും ഉണ്ടാകണം എന്ന് എപ്പോളും ആഗ്രഹിക്കും. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു... കേട്ടവരില്‍ ആരൊക്കയോ മനസ്സറിഞ്ഞു കടന്നു പോയ്. നാട്ടിന്‍പുറത്തെ ഓരോ നാളുകളിലും എന്റെ  ഓര്‍മ്മകള്‍ കടന്നുപോകുന്നു. ഓരോ മഴകാലവും, വേനല്‍ കാലവും, റോഡിന്റെ  വക്കോളം  തിരതല്ലി നില്‍ക്കുന്ന പായല്‍ നിറഞ്ഞ വെള്ളവും, നേര്‍ത്ത തണുത്ത കാറ്റോടു കൂടി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയും, കുടയും ചൂടി ഇക്കര നിന്നും അക്കരയുടെ പച്ചനിറഞ്ഞ കാഴ്ചയിലേക്ക് ഇറ്റുവീഴുന്ന മഴതുള്ളികള്‍ക്കിടയിലൂടെ നോക്കിനില്‍ക്കാന്‍ എന്തുരസം ആയിരുന്നു.... തകര്‍ത്തു പെയ്യുന്ന മഴയില്‍ മുങ്ങിപോയ പാടത്തിന്‍ വരമ്പുകളിലൂടെ നടന്നുപോകാന്‍ പേടിതോന്നിയിരുന്നു... ഒടുവില്‍ മഴക്കാലം മാറി വേനല്‍കാലത്തിലേക്ക് പോകുമ്പോള്‍... പാടം മുഴുവന്‍ ഒരിറ്റു വെള്ളം ദാഹിച്ചു വരണ്ടു വെടിച്ചുകീറി കിടക്കും. കുട്ടികള്‍ പാടത്തിന്റെ കൊണിലായി ഓടിക്കളിക്കുന്നെ കാണാം.. പാടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ഒരു തോടുണ്ട്. കാല്‍പാദം നനയാന്‍ മാത്രം ഉള്ള വെള്ളമേ അതില്‍കൂടെ ഒഴുകുന്നുള്ളൂ, ആ തോട്ടുവരമ്പത്തിരുന്നു പാടത്തിന്‍റെ  ഒരു അറ്റത്ത്‌ താണ് പോകുന്ന ചുവന്ന സൂര്യനെ കാണല്‍ ആയിരുന്നു ഒരു സമയത്ത് വൈകുന്നേരങ്ങളില നേരംപോക്ക്. കൂട്ടിനു കുറെ സ്വപ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു സുഹൃത്തും... ഈ കാലത്ത് ഈ അനുഭവവും, ഈ സത്യങ്ങളും അനുഭവിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുവോ? ഇങ്ങനെ പറയാന്‍ കഴിയാതെ മനസ്സില്‍ മാത്രം കുറിച്ച് കിടക്കുന്ന ഒരുപാട് മൊഴികള്‍ ഉണ്ട്. കാലഘട്ടത്തിന്‍റെ മാറ്റം ഞാനും നമ്മളും അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കൊള്ളു... (കണ്ണടച്ച് ) നിങ്ങളിലും ഇതുപോലെ എത്രയോ മനോഹരമായ അനുഭവങ്ങള്‍ പറയാനുണ്ടാകും? കേള്‍ക്കാനും.. പറയാനും.. ചിലരെങ്കിലും ഉണ്ടാകും അവര്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.........
അതില്‍ ഒരാള്‍ നിങ്ങളാകട്ടെ.....................................
ഗൃഹാതുരത്വം എന്നെയും വേട്ടയാടുന്നു.....
പങ്കു വെക്കു, ആ നല്ലനാളുകളുടെ ഓര്‍മ്മയും സ്നേഹവും....
നിങ്ങളെപോലെ ഒരാളോടൊപ്പം,,,.................

                                                                                            .............മഹി .....................
                                                                                                   അറനൂറ്റിമംഗലം